twitter

എങ്ങിനെ ഒരു വെബ്സൈറ്റ് ഉണ്ടാക്കാം ? ഓ എനിക്കതിനൊന്നും ഉള്ള കഴിവില്ലേ എന്നായിരിക്കും താങ്കളുടെ മറുപടി എന്നെനിക്കറിയാം, പക്ഷേ ഞാന്‍ പറയുന്നു താങ്കള്‍ക്കതിനു കഴിയും എന്നു,സ്വല്‍പം ക്ഷമ,പിന്നെ താല്‍പര്യം ഇതെല്ലാമുണ്ടെങ്കില്‍ താങ്കള്‍ക്കതിനു കഴിയും,ഞാന്‍ വല്യ ഡിസൈനര്‍ ഒന്നും അല്ല, എന്നാലും എനിക്കറിയാവുന്ന വിധത്തില്‍ ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കാം,പുതിയ വിവരങള്‍കായി എലാ ദിവസവും ഈ ബ്ലോഗ് സന്ദര്‍ശിക്കുക,
ഒരു വെബ്സൈറ്റ് നിര്‍മ്മിക്കുന്നതു 3 ഘട്ടങ്ങള്‍ ആയാണു,
1) ആവശ്യമായ രീതിയില്‍ വെബ് പേജ് നിര്‍മിക്കുക
2) ആ വെബ് പേജ് ഒരു സെര്‍വറില്‍ നിക്ഷേപിക്കുക
3) സെര്‍വര്‍ നമ്മുടെ സൈറ്റിന്‍റെ പേരുമായി കോര്‍ത്തിണക്കുക
എന്താണു സെര്‍വര്‍,മുതലായ കാര്യങള്‍ നമുക്കു സാവധാനം പഠിക്കാം, ആദ്യം നമുക്കു വെബ് പേജ് നിര്‍മ്മിക്കാന്‍ആദ്യം നമുക്കു വെബ് പേജ് നിര്‍മ്മിക്കാന്‍ പഠിക്കാം

എന്താണു വെബ് പേജ് എന്നു പറഞ്ഞാല്‍ ?
നമ്മള്‍ ഒരു വെബ് സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ നമ്മള്‍ കാണുന്നതു ഒരു പേജ് ആണു,അതു നിര്‍മ്മിച്ചിരിക്കുന്നതു Microsoft Front Page,Macromedia Dreamweaver, മുതലായ സോഫ്റ്റ് വെയറുകളില്‍ ആയിരിക്കും,പക്ഷെ നമ്മള്‍ തുടക്കക്കാര്‍ക്കു അതൊന്നും തല്‍ക്കാലം ആവശ്യമില്ല,ഒരു വെബ് പേജ് സേവ് ചെയ്തിരിക്കുന്നതു .htm,.html,php,മുതലായ ഫോര്‍മാറ്റുകളില്‍ ആയിരിക്കും html എന്നു പറഞ്ഞാല്‍ Hyper Text Mechine Language.നമ്മള്‍ പഠിക്കാന്‍ പൊകുന്നത് html ആണു
Wednesday, February 11, 2009 | 0 comments |